Thursday, December 26, 2024
EducationLatest

അരനൂറ്റാണ്ടിനിപ്പുറം  ആർട്ട്സ് കോളേജിൽ പൂർവ്വ വിദ്യാർത്ഥികളുടെ സുവർണ്ണ സംഗമം.


കോഴിക്കോട്:മീഞ്ചന്തയിലെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 45-50 വർഷങ്ങളിൽ പഠിച്ച വിദ്യാർത്ഥികളുടെ കുടുംബസംഗമം മാർച്ച് 27ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിപാടികൾ.
ആർട്സിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് ഗാനാലാപന പരിപാടി, പൂർവ്വ വിദ്യാർത്ഥികളുടെ നാടകം, ഡാൻസ്, ഓട്ടംതുള്ളൽ മാന്ത്രികൻ പ്രദീപ് ഹുഡിനോയുടെ മാജിക്ക് പോഗ്രാം ആർട്ടിസ്റ്റ് പ്രതിഭ രാധാകൃഷ്ണന്റെ ചിത്ര പ്രദർശനം, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ഈ അടുത്ത് നേപ്പാളിൽ പ്രകൃതി ദുരന്തമുണ്ടായപ്പോൾ അവിടെ കുടുങ്ങിയ മലയാളികൾക്ക് ഹാം റേഡിയോയിലുടെ ബന്ധപ്പെട്ട് സുരക്ഷ ഒരുക്കി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആർട്സിലെ പൂർവ്വ വിദ്യാർത്ഥി സനൽ ദീപിന്റെ ഹാം റേഡിയോ ഡെമോ, ഫോട്ടോ ചാലഞ്ച് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
വിദ്യാർത്ഥികൾക്കും കുടുംബത്തിനുമൊപ്പം അനുഗ്രഹാശിസ്സുകളുമായ് പൂർവ്വകാല അദ്ധ്യാപകരും പങ്കെടുക്കും
ഗുരുപൂജയോടെ രാവിലെ ആരംഭിക്കുന്ന പരിപാടി  മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും
ബയോ സ്കെച്ച് എക്സിബിഷൻ  ഉദ്ഘാടനം ആർട്സിലെ പൂർവ്വവിദ്യാർത്ഥിയും മുൻഅദ്ധ്യാപകനുമായിരുന്ന ഡോ. ആർസു
 നിർവഹിക്കും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, മുൻ മേയറും, പ്രിൻസിപ്പാളുമായിരുന്ന പ്രൊഫ. ഏകെ. പ്രേമജം, കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺസായ സി. രേഖ, കൃഷ്ണമാരി സജീവൻ, വേണു പുത്തഞ്ചേരി, പത്രപ്രവർത്തകൻ ഏ.സജീവൻ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
 റിട്ടയർ ചെയ്യുന്ന വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ്സലാം സാറിന് യാത്രയയപ്പ് നൽകും.
Organised by Govt Arts Alumni

Reporter
the authorReporter

Leave a Reply