Latest

നൂറിലേറെ കോഴികളെ തെരുവ് നായകൾ കടിച്ചുകൊന്നു


കോഴിക്കോട്: കോഴിഫാമിൽ വളർത്തുന്ന നൂറിലേറെ കോഴികളെ തെരുവ് നായകൾ കടിച്ചുകൊന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശി കണ്ണങ്ങോട്ട്ചാൽ രാവുണ്ണിയുടെ സർക്കാർ അംഗീകൃത ഫാമായ പ്രിയദർശിനി എഗർ നഴ്സറിയിലെ കോഴികളെയാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തെരുവ് നായകള്‍ കൂട്ടത്തോടെ എത്തി കൊന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട നാല് മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവ് നായ അക്രമത്തിൽ ഇല്ലാതായത്.നിരവധി കോഴിക്കുഞ്ഞുങ്ങൾ പരിക്കേറ്റ് അവശനിലയിലുമാണ്. ഇരുമ്പ് നെറ്റ് കൊണ്ടുള്ള അടച്ചുറപ്പുള്ള ഫാമിലാണ് തെരുവു നായകള്‍ കയറി അക്രമം നടത്തിയത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇങ്ങനെ ആയാല്‍ ഫാം നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നും രാവുണ്ണി പറഞ്ഞു. രാവുണ്ണി 40 വർഷമായി ഇവിടെ  സർക്കാർ അംഗീകൃത ഫാം നടത്തിവരുകയാണ്. സർക്കാരും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ട് തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം


Reporter
the authorReporter

Leave a Reply