Wednesday, December 4, 2024
EducationHealthLatest

സ്‌കൂളുകളില്‍ കൂടുതല്‍ നിയന്ത്രണം; തീരുമാനം അവലോകന യോഗത്തിന് ശേഷമെന്ന് വിദ്യാഭ്യാസമന്ത്രി


സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്. പരീക്ഷ നടത്തുന്നത് സംബന്ധിച്ചും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേരും. യോഗത്തില്‍അവലോകന സമിതികള്‍ സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്ത കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയാല്‍ അത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച കോവിഡ് അവലോകനയോഗം ചേര്‍ന്നിരുന്നു. സ്‌കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ കാര്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നിരുന്നു എങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നില്ല.


Reporter
the authorReporter

Leave a Reply