Thursday, September 19, 2024
Latest

ബേപ്പൂർ ഹാർബറിന്റെ സമഗ്ര വികസനത്തിനായി മന്ത്രി തലത്തിൽ ചർച്ച നടത്തും- മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: ബേപ്പൂർ ഹാർബറിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മന്ത്രി തലത്തിൽ ചർച്ച നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ബേപ്പൂർ ഹാർബറിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ ഏകോപനമുറപ്പാക്കി ഹാർബറിൽ സമഗ്ര വികസനം സാധ്യമാക്കും. ഹാർബറിന് ഒരു മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്നും ചർച്ചകൾ നടത്തി കാര്യങ്ങൾ ആലോചിച്ച് സമയബന്ധിതമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹാർബറിന്റെ ഫലപ്രദമായ പ്രവർത്തനത്തിനായി ഹാർബർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. ഹാർബറിൽ മത്സ്യത്തൊഴിലാളികളെ കണ്ട ശേഷം മന്ത്രി വനശ്രീയിൽ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.

കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ പി ഐ ഷെയ്ഖ് പരീത്, ഡീപ് ഓഷ്യൻ മിഷന്റെ മിഷൻ ഡയറക്ടറും, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിലെ ഡയറക്ടറുമായ ഡോ.എം.വി. രമണമൂർത്തി, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പ്രിൻസിപ്പൽ ഡോ. മനോജ്‌ കുമാർ കിനി, കെ എസ്‌ സി എ ഡി സി ചീഫ് എഞ്ചിനീയർ ബാലകൃഷ്ണൻ ടി.വി, കോഴിക്കോട് പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ സെജോ ഗോർഡിസ്, ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയദീപ് തുവ്വശ്ശേരി, ഫിഷറീസ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കുമാർ, തുടങ്ങിയവർ ബേപ്പൂർ ഹാർബറിന്റെ സമഗ്ര മാസ്റ്റർ പ്ലാനിലെ വിവിധ മേഖലകളെ കുറിച്ച്
വിശദീകരിച്ചു.


Reporter
the authorReporter

Leave a Reply