മുക്കം: കെ. മർയം രചിച്ച വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ് വരയും എന്ന പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്ച വൈകിട്ട് നാലിന് ചേന്ദമംഗലൂർ സായാഹ്നത്തിൽ നടക്കും. ഖുർആൻ ചരിത്ര ഭൂമികയിലൂടെ നടത്തിയ സഞ്ചാരപുസ്തകത്തിന്റെ പ്രകാശനം മുരുകൻ കാട്ടാക്കട നിർവഹിക്കും. എ. റഷീദുദ്ദീൻ പുസ്തകം പരിചയപ്പെടുത്തും. മുഹമ്മദ് ഷമീം, പ്രൊഫ. റസാഖ് സുല്ലമി തുടങ്ങിയവർ സംസാരിക്കും. ചേന്ദമംഗലൂർ സീനിയര് സിറ്റിസൺസ്ഫോറമാണ് പരിപാടിയുടെ സംഘാടകർ.