തിരുവനന്തപുരം:മിൽമ പാലിന് വില കൂട്ടില്ലെന്ന് ചെയർമാൻ കെ എസ് മണി അറിയിച്ചു.
എന്നാൽ 2026 ജനുവരി മാസത്തോടെ മിൽമ പാൽ വിലവർധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്ന തീരുമാനം കമ്മിറ്റി കൈക്കൊണ്ടു.
പാൽ വില വർധിപ്പിക്കണ്ട എന്ന നിലപാടില്ലെന്നും കെ എസ് മണി.
ജി എസ് ടി കുറയ്ക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.
അതേസമയം യോഗത്തിൽ വില വർധനയിൽ ധാരണയാകാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് നിന്നുള്ള ബോർഡ് അംഗങ്ങൾ ഇറങ്ങിപ്പോയി.