കോഴിക്കോട്: കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ മുന്നോടിയായി മഹാസാരസ്വത പൂജ നടന്നു. കൊല്ലൂർ മുകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്മണ്യ അഡിഗകളാണ് കേസരി അമ്മന് പൂജ നടത്തിയത്. അഡിഗകളെ മാതംഗി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ടി.വി. വേണുഗോപാലന്‍ പൂര്‍ണ്ണ കുംഭമേന്തി സ്വീകരിച്ചു. എം. രാജീവ് കുമാർ, ഡോ. എൻ.ആർ മധു, അഡ്വ. പി മോഹൻദാസ് സുജാതാ ജയഭാനു, നന്ദനൻ മാസ്റ്റർ, ജയശ്രീ ഗോപീകൃഷ്ണൻ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. തുടര്‍ന്ന് അദ്ദേഹം സരസ്വതി മണ്ഡപത്തില്‍ മഹാ സാരസ്വത പൂജയും അലങ്കാര പൂജയും ആരതിയും നടത്തി.
തുടർന്ന് വി.എച്ച്. നിരഞ്ജന എഴുതിയ ഇരുപതിയൊന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ‘മെമ്മയര്‍ ഓഫ് ആന്‍ ഓഡിസി’ കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു സുബ്രഹ്മണ്യ അഡിഗകള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
22ന് ആരംഭിക്കുന്ന കേസരി നവരാത്രി സര്‍ഗ്ഗോത്സവ ചടങ്ങുകള്‍ വൈകിട്ട് 5.30ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി അധ്യക്ഷയും നടിയുമായ വിധുബാല അധ്യക്ഷയാകും. തുടര്‍ന്ന് ഒക്ടോബര്‍ 2 വരെ വിവിധ ചടങ്ങുകളോടെയും പൂജകളോടെയും നൃത്തനൃത്യങ്ങളോടെയും പരിപാടികള്‍ നടക്കും.