കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം ചികിത്സാപ്പിഴവ് സംഭവിച്ച കോഴിക്കോട് കോതിപ്പാലം സ്വദേശിയായ അജിത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജിൻ്റെ യശസ്സിന് കളങ്കം ചാർത്തുന്ന സംഭവമാണ് തുടരെ തുടരെ സംഭവിക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം മൂലം പാവപ്പെട്ട രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിൽ വീഴ്ച വരുകയാണ്. ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ ആരോഗ്യമന്ത്രിയും സർക്കാറും തയ്യാറാകണമെന്ന് രഘുനാഥ് ആവശ്യപ്പെട്ടു. ചികിൽസയിൽ കഴിയുന്ന അഭിജിത്തിനെ പി.രഘുനാഥിൻ്റെ നേതൃത്വത്തിലുള്ളബിജെപി സംസ്ഥാന-ജില്ല നേതാക്കൾ മെഡിക്കല്‍ കോളേജില്‍ എത്തി സന്ദര്‍ശിച്ചു.
ആശുപത്രി സൂപ്രണ്ട്, ഓർത്തോ ഡിപ്പാർട്ട്മെൻ്റ് മേധാവി എന്നിവരെ സന്ദർശിച്ച് ചർച്ച നടത്തി.ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, ബിജെപി സൗത്ത് മണ്ഡലം പ്രസിഡണ്ട് സി.പി.വിജയകൃഷ്ണൻ, കെ.കെ ബബ് ലു, രജീഷ് തൊണ്ടയാട് എന്നിവർ അടങ്ങുന്ന സംഘമാണ് ആശുപത്രിയിൽ യുവാവിനെ സന്ദർശിച്ചത്.