കോഴിക്കോട്:മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്ക് പനിവാർഡിനടുത്തുനിന്ന് പുതിയ പി.എം. എസ്.എസ്.
വൈ കെട്ടിടത്തിലേക്ക് മാറ്റണ മെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. നിലവിൽ പനി വാർഡിലൂടെ നടന്ന് മുകളിൽ കയറി വേണം ഇപ്പോൾ ബ്ലഡ് ബാങ്കിലെത്താൻ.ഇതിൽ രക്തദാതാക്കൾക്ക് ആശങ്കയുണ്ട്.മാത്രമല്ല ഇപ്പോൾ കാഷ്വാലിറ്റിയും,മറ്റു എമർജൻസി സർജ്ജറികളും പുതിയ ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്.പലവിധ പനികളും വ്യാപകമായ സാഹചര്യത്തിൽ രക്തദാതാക്കളുടേേയും,രോഗികളുടേയും ആശങ്ക പരിഗണിച്ച് മെഡിക്കൽ കോളേജ് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു.