CRIMELatestpolice &crime

കേരള പൊലീസ് അക്കാദമിയില്‍ വന്‍മോഷണം; ലക്ഷങ്ങള്‍ വില വരുന്ന രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി

Nano News

തൃശൂർ: കേരള പൊലീസ് അക്കാദമിയില്‍ വന്‍മോഷണം. അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങള്‍ വില വരുന്ന രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. ഡിസംബര്‍ 27 നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു.

നാട്ടുകാരാണ് മരത്തിന്റെ ഒരുഭാഗം മുറിച്ചുമാറ്റിയതില്‍ സംശയം തോന്നി അക്കാദമി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ക്രിസ്മസ് അവധിക്കാലത്താണ് മരം മുറിച്ചത് എന്നാണ് വിവരം.

രാജവൃക്ഷങ്ങള്‍ ഏറെയുള്ള അക്കാദമിയില്‍ കനത്ത കാവല്‍ വേണമെന്ന് പ്രത്യേക സര്‍ക്കുലറിറക്കി. മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. രാത്രികാലങ്ങളില്‍ പ്രത്യേക പെട്രോളിങ് ഏര്‍പ്പെടുത്തണം. അക്കാദമി അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.


Reporter
the authorReporter

Leave a Reply