LatestSabari mala News

മണ്ഡല മകരവിളക്ക്; ശബരിമല നട നാളെ തുറക്കും

Nano News

പത്തനംതിട്ട:മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേൽശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം ജി മനുവും സ്ഥാനമേൽക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി.പ്രതിദിനം തൊണ്ണൂറായിരം പേർക്കാണ് പ്രവേശനം അനുവദിക്കുക. ഇന്ന് ചുമതല ഏൽക്കുന്ന നിയുക്ത ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഐഎഎസ് നാളെ സന്നിധാനത്ത് എത്തും.

 


Reporter
the authorReporter

Leave a Reply