Wednesday, January 22, 2025
LatestLocal News

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; യൂട്യൂബര്‍മാര്‍ കുടുങ്ങും


കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനല്‍ പൊലീസ് പരിശോധിക്കുകയും ഇതില്‍ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും കണ്ടെത്തിയില്ലെന്നും പൊലിസ്. തുടര്‍ന്നാണ് മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴാവാക്കാന്‍ പൊലീസ് തീരുമാനിച്ചതും.

മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നും മനാഫിന്റെ വിഡിയോയുടെ താഴെ കുടുംബത്തിനെതിരേ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു അവരുടെ പരാതി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലിസ് പരിശോധിച്ചു വരുന്നുണ്ട്. ഇതില്‍ ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും പൊലിസ് തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം തങ്ങള്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നത് എന്നാണ് കുടുംബം ആരോപിച്ചിരുന്നത്. പിന്നാലെ സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.


Reporter
the authorReporter

Leave a Reply