പൂനെ: പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ. വിഷ്ണു (30) എന്ന മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണാതായി. കോഴിക്കോട് ഏലത്തൂർ സ്വദേശിയായ കെ. വിഷ്ണുവിനെ ഈ മാസം 17 മുതൽ ആണ് കാണാതായത്. അവധി ലഭിച്ച വിവരവും ഉടനെ നാട്ടിലേക്ക് തിരിക്കുമെന്നും വീട്ടുകാരോട് ഡിസംബർ 16ന് രാത്രി 11.30ന് അറിയിച്ചിരുന്നതായി കുടുംബം പറഞ്ഞു.
എന്നാൽ അതിന് ശേഷം പിന്നീട് യാതൊരു വിവരവും ഇല്ല. ഇന്ത്യൻ ആർമിയുടെ ബോക്സിംഗ് ടീം അംഗം കൂടിയാണ് വിഷ്ണു. വിഷ്ണുവിന്‍റെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. ഈ വിഷയത്തിൽ ബന്ധുക്കൾ ഏലത്തൂർ പൊലീസ് സ്റ്റേഷനിലും പൂനെയിലെ സൈനിക ക്യാമ്പിലും പരാതി നൽകിയിട്ടുണ്ട്. പൊലീസ്, സൈനിക അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. സൈനികനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക: അരുൺ കൃഷ്ണ പൂനെ (9972457774); സുധാകരൻ നായർ ബെറൂച്ച് (94268 78886)