LatestPolitics

മലബാറിലെ വിദ്യാഭ്യാസ മേഖലയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നു : കെ. എം അഭിജിത്ത്.


കോഴിക്കോട് :മലബാറിലെ വിദ്യാഭ്യാസ മേഖലയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് അനീതിയാണെന്ന് എൻ.എസ്.യു ജനറൽ സെക്രട്ടറി കെ. എം അഭിജിത്ത്.
മലബാർ മേഖലയിലെ മുപ്പത്തിനായിരത്തിലധികം വരുന്ന പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്ത്തത പരിഹരിക്കാൻ ഓരോ വർഷവും നടത്തുന്ന സീറ്റ്‌ വർധനവ് കൊണ്ട് സാധിക്കില്ലെന്നും അധിക ബാച്ചുകൾ അനുവദിച്ചാൽ മാത്രമേ പ്ലസ് വൺ സീറ്റുകളുടെ കുറവിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളുമെന്നും അദ്ദേഹം പറഞ്ഞു.
മലബാറിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കുക.. മലബാറിലെ വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാർ അനീതി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡി.ഡി.ഇ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ,അർജുൻ കട്ടയാട്ട് സംസ്ഥാന സമിതി അംഗങ്ങളായ അർജുൻ പൂനത്ത്, എ.കെ ജാനിബ്, എം.പി രാഗിൻ, ഫായിസ് നടുവണ്ണൂർ,ആകാശ് കീഴാനി,മുആദ് നരിനട, ഋഷികേശ് അമ്പലപ്പടി, ഷാഹിയ ബഷീർ, റിഷാമ് ചുങ്കം ഫുആദ് സുവീൻ എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply