കോഴിക്കോട്: മലബാര്‍ മില്‍മയുടെ ബോട്ടില്‍ഡ് കൗ മില്‍ക്ക് വിപണിയില്‍. 750 മില്ലിയുടെ കുപ്പിക്ക് 55 രൂപയാണ് വില. പാട പിരിയാത്ത ഹോമോജിനൈസ് ചെയ്ത പ്രോട്ടീന്‍ സമ്പുഷ്ടമായ പാലാണ് മില്‍മ ബോട്ടില്‍ഡ് കൗ മില്‍ക്ക്. കുപ്പിയിലായതിനാല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ആവശ്യാനുസരണം ഉപയോഗിക്കാനുമാവും.
കോവൂര്‍ കൃഷണപ്പിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ബോട്ടില്‍ഡ് കൗ മില്‍ക്ക്് വിപണിയിലിറക്കി.
ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അധ്യതവഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. സില്‍വര്‍ ജൂബിലി പൂര്‍ത്തീകരിച്ച മില്‍മ ഡീലര്‍മാരെ ആദരിക്കല്‍ കര്‍മ്മവും ഡെപ്യൂട്ടി മേയര്‍ നിര്‍ഹിച്ചു.
പി.കെ.നാസര്‍ ( കോഴിക്കോട് കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍മാന്‍), കെ.സി.ശോഭിത (കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ) കൗണ്‍സിലര്‍മാരായ ഇ.എം.സോമന്‍, ഒ.സദാശിവന്‍, എന്‍.സി.മോയിന്‍ കുട്ടി, കെ.മൊയ്തീന്‍ കോയ, നവ്യ ഹരിദാസ്, എം.എസ്. തുഷാര, വി. സുനില്‍ കുമാര്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി), സൂര്യ ഗഫൂര്‍ (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്), എം.കെ. ബീരാന്‍ (റസിഡന്റ്‌സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്), കെ.എം. ഹനീഫ (സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി), സന്തോഷ്് കുമാര്‍ ( ഹോട്ടല്‍ ആന്റ് റസ്‌റ്റൊറന്റ് അസോസിയേഷന്‍) എന്നിവര്‍ സംസാരിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് സ്വാഗതവും കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ ആര്‍.എസ്. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. മില്‍മ ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചകുമാര്‍ടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.