Accident newsLatest

ഹൈദരാബാദില്‍ ബസിന് തീപിടിച്ച് വൻ ദുരന്തം; നിരവധി പേര്‍ മരിച്ചു, ബസ് പൂർണമായി കത്തി നശിച്ചു, 15 പേരെ രക്ഷപ്പെടുത്തി

Nano News

ബെംഗളൂരു: ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. നിരവധി പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. 25 ലേറെ മരിച്ചെന്നാണ് പ്രാഥമിക നി​ഗമനം. ബെംഗളൂരു-ഹൈദരാബാദ് സ്വകാര്യ വോൾവോ ബസിനാണ് കത്തിപിടിച്ചത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചു.

കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് കത്തിപിടിച്ചത്. അപകടം ഉണ്ടായി മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു. ബസിൽ 42 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്‌. തീ പടര്‍ന്നതോടെ 12 പേർ ജനാലകള്‍ തകര്‍ത്ത് ചാടി രക്ഷപ്പെട്ടു. അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കർണൂൽ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്‌.


Reporter
the authorReporter

Leave a Reply