LatestPolitics

ലോകം ഇന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഭാരതത്തെ: അഡ്വ.വി.കെ.സജീവൻ – മഹിളാമോർച്ച അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിച്ചു

Nano News

കോഴിക്കോട്: ലോകം നേരിടുന്ന പൊതുപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഇപ്പോൾ ഭാരതമാണ് മുന്നിലെന്നും അതുകൊണ്ട് തന്നെ ലോകം ഇന്ന് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ഭാരതത്തെ ആണെന്നും ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.’ചെറുധാന്യങ്ങളുടെ പ്രാധാന്യം ചെറുതല്ല’ എന്ന സന്ദേശമുയർത്തി മഹിളാമോർച്ച ജില്ലാകമ്മറ്റി സംഘടിപ്പിച്ച ചെറുധാന്യങ്ങളുടെ പ്രോത്സാഹന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ശുപാർശപ്രകാരമാണ് ഐക്യരാഷ്ട്രസഭയിൽ ചെറുധാന്യ വർഷാചരണ പ്രമേയം വന്നത്.ആരോഗ്യമുളള ജനതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ ചെറുധാന്യങ്ങളുടെ ഹബ്ബാക്കി മാറ്റാനും കൃഷിയിൽ ചെറുധാന്യങ്ങളുടെ പ്രോത്സാഹനം വർദ്ധിപ്പിച്ചുകൊണ്ടും മോദിസർക്കാർ പദ്ധതികളും ആവിഷ്കരിച്ചു.കഴിഞ്ഞ കേന്ദ്രബഡ്ജറ്റ് അവതരണ ദിവസം പാർലമെൻറ് കാൻറീനിൽ മുത്താറി ദോശ വിളമ്പി ഇതിൻറെ പ്രാധാന്യം വിളംബരം ചെയ്യുകയും ചെയ്തു.

പോഷകങ്ങളുടെ കലവറയും,രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുതകുന്നതും,രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് കുറക്കുന്നതുമായ ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കാനുളള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളെ എല്ലാവരും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും വി.കെ.സജീവൻ അഭ്യർത്ഥിച്ചു.പരിപാടിയിൽ ചെറുധാന്യങ്ങളുടെ പ്രദർശനവും,വിപണനവും നടന്നു.

മഹിളാമോർച്ച ജില്ലാ പ്രസിഡൻറ് അഡ്വ.രമ്യമുരളി അദ്ധ്യക്ഷയായിരുന്നു.റിട്ടയേർഡ് മെഡിക്കൽ ഓഫീസർ ഡോ: ആത്മദേവ് ദാമോധർ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.

മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, സംസ്ഥാന ട്രഷറർ സി.സത്യ ലക്ഷ്മി, മഹിളാ മോർച്ച ജില്ലാ പ്രഭാരി ഹരിദാസ് പൊക്കിണാരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.എ.കെ.സുപ്രിയ, സി.കെ.ലീല, വൈസ് പ്രസിഡൻ്റ് മാരായ ശോഭാ സുരേന്ദ്രൻ, ശോഭാ സദാനന്ദൻ, ജില്ലാ സെക്രട്ടറി സോമിത ശശികുമാർ, എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply