Latest

ഇക്കോ ക്ലബ് അധ്യാപക പരിശീലനം സമാപിച്ചു


വടകര: കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസഥിതി കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ ദേശീയ ഹരിത സേന ഇക്കോ ക്ലബ് അധ്യാപകര്‍ക്ക് നല്‍കി വന്ന പരിശീലനം സമാപിച്ചു. ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി നടന്നുവന്ന പരിശീലനത്തിന്റെ അവസാന ഘട്ടം വടകര ഡയറ്റില്‍ നടന്നു.

ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. യു.കെ. അബ്ദുന്നാസര്‍‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കേരള പശ്ചാത്തലത്തില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം ക്ലാസ്സെടുത്തു. ഇഎംസി സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. ഇക്കോ ക്ലബ് അധ്യാപകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് ചടങ്ങില്‍ പ്രകാശനം ചെയ്തു.

വിദ്യാലയങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഇക്കോ ക്ലബിന്റെ പ്രാധാന്യം, ഊര്‍ജ്ജ-ജല സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണനിയന്ത്രണം, മാലിന്യസംസ്കരണമാര്‍ഗ്ഗങ്ങള്‍ തുടങ്ങി സമകാലിക പ്രസക്തിയുള്ള പാരിസ്ഥിതിക വിഷയങ്ങളില്‍ പരിശീലനം നല്‍കി.

മിഥുന്‍ വേണുഗോപാല്‍ (റിസര്‍ച്ച് ഫെലോ, മലബാര്‍ ബൊട്ടാണിക്കരല്‍ ഗാര്‍‍‍ഡന്‍), എം. പ്രശാന്ത് (സയന്‍സ് ക്ലബ് സെക്രട്ടറി, കോഴിക്കോട് റവന്യൂ ജില്ല) , കെ.ജി. രഞ്ജിത് രാജ് (മാസ്റ്റര്‍ ട്രെയിനര്‍) എന്നിവര്‍ ക്ലാസ് നയിച്ചു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ ഇക്കോ-ക്ലബ്ബുകളുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഡിഐഎംസി കോഴിക്കോട് അംഗം പി. രമേഷ് ബാബു സ്വാഗതവും സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വടകര ജോയിന്റ് കോര്‍ഡിനേറ്റര്‍ സതീശന്‍ കൊല്ലറക്കല്‍ നന്ദിയും പറഞ്ഞു.

 

 


Reporter
the authorReporter

Leave a Reply