Art & CultureLatest

സര്‍ഗപ്രതിഭാ പുരസ്‌കാരം മധു ബാലകൃഷ്ണന് സമ്മാനിച്ചു


കോഴിക്കോട്: കേസരി നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ച് നല്‍കിവരുന്ന സര്‍ഗപ്രതിഭ പുരസ്‌കാരം പ്രശസ്ത പിന്നണിഗായകന്‍ മധു ബാലകൃഷ്ണന് സമര്‍പ്പിച്ചു. നവരാത്രി സര്‍ഗോത്സവത്തിന്റെ എട്ടാംനാളില്‍ ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളില്‍ നടന്ന ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചലച്ചിത്ര താരം വിധുബാലയും ചേര്‍ന്നാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

വിധുബാല അധ്യക്ഷത വഹിച്ച ചടങ്ങ് കൈതപ്രം ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ മധു ബാലകൃഷ്ണനെ പരിചയപ്പെടുത്തി. ഭാവന സുമേഷ് സ്വാഗതവും മഞ്ജുള രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ആറ്റുവാശ്ശേരി മോഹനന്‍പിള്ളയുടെ സംഗീതക്കച്ചേരി, ഡോ. മധു മീനച്ചില്‍ രചിച്ച ‘ആര്‍ഷകേരളം’ നാടകീയ നൃത്തശില്‍പവും അരങ്ങേറി.

 


Reporter
the authorReporter

Leave a Reply