Saturday, November 23, 2024
climatLatest

ന്യൂനമർദം ശക്തിപ്പെട്ട് തീവ്രന്യൂനമർദമാകും; കേരളത്തിലും മഴ സാധ്യത


കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നലെ ശക്തിപ്പെട്ട് വെൽ മാർക്ക്ഡ് ലോ പ്രഷർ ആയിട്ടുണ്ട്. ഇന്നു രാത്രി വൈകിയോട നാളെയോ ഈ ന്യൂനമർദം വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂന മർദം (ഡിപ്രഷൻ) ആകും. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തു നിന്ന് ഏറെ അകലെയല്ലാതെയാണ് ന്യൂനമർദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഇത് ശക്തിപ്പെട്ട ശേഷം വടക്കു തെക്കുവടക്ക് ദിശയിൽ ശ്രീലങ്കയ്ക്ക് നേരെ നീങ്ങാനാണ് സാധ്യത. പിന്നീട് കന്യാകുമാരി തീരം വഴി അറബിക്കടലിലെത്തും. തുടർന്ന് ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകും.

കേരളത്തിലെ മഴ സാധ്യത
ന്യൂനമർദം ഇപ്പോൾ മേഘങ്ങളെ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ ന്യൂനമർദം ശക്തമായ ശേഷം ഇന്ത്യൻ തീരത്തേക്ക് അടുത്തുവരും. ഇതോടെ തെക്കൻ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും മഴക്ക് അനുകൂല സാഹചര്യമൊരുങ്ങും. ഞായർ മുതൽ തെക്കൻ കേരളത്തിൽ മഴ സാധ്യതയുണ്ട്. ഇതേ കുറിച്ച് വിശദമായി അറിയാൻ ഇതോടൊപ്പമുള്ള വിഡിയോ കാണുക.

ചുഴലിക്കാറ്റാകില്ല
ന്യൂനമർദം ശക്തിപ്പെട്ട് കന്യാകുമാരി കടൽ വഴി തെക്കൻ കേരളത്തിലെ തീരത്തുകൂടെ കടന്നു പോകുമെങ്കിലും ചുഴലിക്കാറ്റാകാൻ സാധ്യതയില്ല. ഇനി വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെങ്കിൽ അതിന് മോച്ച എന്ന പേരാണ് നൽകുക. ഇപ്പോഴത്തെ സിസ്റ്റം മോച്ചയാകില്ലെന്നാണ് ഞങ്ങളുടെ വെതർമാൻ നിരീക്ഷിക്കുന്നത്. ദക്ഷിണാർധ ഗോളത്തിലെ ഡോറിയാൻ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനാൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന് ശക്തിപ്പെടാനാകില്ല. മറ്റു അന്തരീക്ഷ ഘടകങ്ങളും പൂർണമായി നിലവിൽ അനുകൂലമല്ല. അതിനാൽ ഏതാനും ദിവസം ശക്തമായ മഴ നൽകി ന്യൂനമർദം കടന്നു പോകുമെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്.

കടപ്പാട്: Met beat Weather


Reporter
the authorReporter

Leave a Reply