General

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം


പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരം. മീര (12), മീനാക്ഷി (16) എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ രാജേഷ് , ഭാര്യ ദീപ എന്നിവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

കൂരമ്പാല പത്തിയില്‍ പിടിയില്‍ ആശാന്‍ തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് പൂര്‍ണമായും തകര്‍ന്നു. ഇന്ന് രാവിലെ 5.45 നായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാവും അപകട കാരണം എന്ന് പൊലിസ് പറഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കേറ്റിരുന്നു.


Reporter
the authorReporter

Leave a Reply