സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോർപറേഷൻ.ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും
മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.ബാറുകളില്‍ നിന്നു മദ്യക്കുപ്പികള്‍ പാഴ്സൽ നൽകാനും അനുമതി നല്‍കി.
ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം അടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.