കോഴിക്കോട്: ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഹോം ഗാർഡ് ഉദയരാജിനാണ് കാറിടിച്ച് പരിക്കേറ്റത്. മുണ്ടിക്കൽ താഴത്തു നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് വന്ന കാർ അമിത വേഗതയിലെത്തി ഉദയരാജിൻ്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. ദേഹമാസകലം പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉദയരാജിൻ്റെ കൈക്ക് ശസ്ത്രക്രിയയും നടത്തി.
മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.