കോഴിക്കോട്:ലയൺസ് ഇൻ്റർനാഷണലിൻ്റെ 2025 വർഷത്തെ ഓൾ കേരള പെയ്ൻ്റിങ്ങ് കോമ്പറ്റീഷൻ & പീസ് പോസ്റ്റർ കോണ്ടസ്റ്റ് കോഴിക്കോട് വി.കെ കൃഷ്‌ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ മുഖ്യാതിഥിയായിരിന്നു.ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ രവി ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.വയസ്സ് അടിസ്ഥാനമാക്കി 4 വിഭാഗങ്ങളിലാണ് മൽസരം നടന്നത്.
എല്ലാവിഭാഗങ്ങളിലും ഒന്നാമതെത്തുന്ന വിജയികൾക്ക് ഗോൾഡ് മെഡലും,രണ്ടും,മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകളും,ഇതിനു പുറമെ നാലു കാറ്റഗറികളിലേയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ലയൺസ് മൊമെൻ്റോയും നൽകും.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ലയൺസ് സർട്ടിഫിക്കറ്റ് നൽകി.11വയസ്സു മുതൽ 13 വയസ്സുവരെ വരുന്ന കാറ്റഗറിയിലെ വിജയികളുടെ ചിത്രങ്ങൾ ലയൺസ് ഇൻ്റർനാഷണലിൻ്റെ പീസ് പോസ്റ്റർ കോൺടെസ്റ്റിലേക്ക് മത്സരത്തിനായി അയയ്ക്കും.
‘TOGETHER AS ONE – A VISION OF PEACE‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് മത്സരാർത്ഥികൾ വരച്ചത്.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ദിനൽ ആനന്ദ് പെയിന്റിങ് മത്സരം നിയന്ത്രിച്ചു.സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി എസ് സൂരജ്, പ്രകാശ് കുണ്ടൂർ, ടി കെ സുരേന്ദ്രൻ, വിശോഭ് പനങ്ങാട്, രാജേഷ് കുഞ്ഞപ്പൻ, ഷാനവാസ്, റീജ ഗുപ്ത തുടങ്ങിയവർ സംസാരിച്ചു.