രാമനാട്ടുകര:പാറമ്മൽ ഗ്രന്ഥാലയം & വായനശാലയിലെ ബാലവേദി, യുവജനവേദി,വനിതവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നീന്തലിൽ പരിശീലനം നൽകി.നീന്തൽ താരം സി. അഷിക നിഷിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലകൻ എം മനോജ്, പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു .പി കെ വിനോദ് കുമാർ ,എ വി വിജയൻ, എ രാധ,പി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.21 പേർ പങ്കാളികളായി ചിറക്കാം കുളത്തിൽ നടന്നുവരുന്ന പരിശീലനം ഒരാഴ്ച നീണ്ട് നിൽക്കും .
