സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സംസ്ഥാന തല നാടക മത്സരത്തിൽ രണ്ടാം സ്ഥാനം,മികച്ച നടൻ, മികച്ച ബാല താരം എന്നീ അവാർഡുകൾ ‘അവാർഡിന്’ ലഭിച്ചു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലാണ് നാടകം അവതരിപ്പിച്ചത്. തുപ്പേട്ടൻ രചന നിർവഹിച്ച നാടകത്തിന്റെ സംവിധാനം ഛന്ദസ് ടി നിർവഹിച്ചു.
ആർ പെരിഞ്ചല്ലൂർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടി സുരേഷ് ബാബു മികച്ച നടനായും മാസ്റ്റർ ആദർശ് പി ആനന്ദ് മികച്ച ബാല താരമായും തിരഞ്ഞെടുക്കപ്പെട്ടു.

കെ പുരുഷോത്തമൻ, ബിന്ദു പാലക്കട, രാഹുൽ ശ്രീനിവാസൻ ഷഹാന, വിനീത് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ദീപ വിതാനം – ഛന്ദസ് ടി, പശ്ചാത്തല സംഗീതം – വിനോദ് നിസരി, ടെക്നിക്കൽ സപ്പോർട്ട് – രാജേഷ് വൈക്കം എന്നിവരാണ്.കൊല്ലത്തെ സോപാനം ഓഡിറ്റോറിയത്തിൽ നടന്ന അവതരണം നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഏറ്റെടുത്തത്.