കോഴിക്കോട്:സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന 2024-2025 സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ് പാസിംഗ് ഔട്ട് പരേഡില്‍ കുന്ദമംഗലം സ്കൂള്‍ വിജയികളായി.
കോഴിക്കോട് സിറ്റിയിലെ 11 സ്കൂളുകളിലെ 500 ഓളം സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ് പരേഡിൽ പങ്കെടുത്തു.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി.നാരായണൻ ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ.കെ. പവിത്രൻ ഐ പി എസ്, എസ് പി സി കോഴിക്കോട് സിറ്റി നോഡൽ ഓഫീസർ ബിജുരാജ്,കോഴിക്കോട് ടൌണ്‍ അസിസ്റ്റന്‍റ് കമ്മീഷണർ അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.