Saturday, December 21, 2024
Local News

കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്‍കാരം അവധിക്കാല യാത്രക്കാരെ ദുരിതത്തിലാക്കി


മു​ക്കം: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പു​തി​യ പ​രി​ഷ്കാ​രം. ഒ​രു കി​ലോ​മീ​റ്റ​ർ 35 രൂ​പ​യെ​ങ്കി​ലും വ​രു​മാ​ന​മി​ല്ലാ​ത്ത സ​ർ​വി​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്ന​ത്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ജി​ല്ല​യി​ലെ വി​വി​ധ സ​ർ​വി​സു​ക​ളെ ഇ​ത് ബാ​ധി​ക്കും.

യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രു​ന്ന താ​മ​ര​ശ്ശേ​രി- പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ സ​ർ​വി​സ് പു​നരാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, പു​തി​യ പ​രി​ഷ്ക​ര​ണം മൂ​ലം പു​തു​താ​യി തു​ട​ങ്ങി​യ സ​ർ​വി​സു​ക​ൾ പോ​ലും നി​ർ​ത്തി​വെ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

വ​ട​ക​ര ഡി​പ്പോ​യി​ൽ​നി​ന്ന് ഒ​രു മാ​സം മു​മ്പ് ആ​രം​ഭി​ച്ച വ​ട​ക​ര- കൊ​യി​ലാ​ണ്ടി- ബാ​ലു​​ശ്ശേ​രി- താ​മ​ര​ശ്ശേ​രി- മു​ക്കം- അ​രീ​ക്കോ​ട്- മ​ഞ്ചേ​രി- റൂ​ട്ട് വ​ഴി പാ​ല​ക്കാ​ടേ​ക്കു​ള്ള 02.50 ന്റെ ​വ​ട​ക​ര -പാ​ല​ക്കാ​ട് സ​ർ​വി​സ്, പെ​രി​ന്ത​ൽ​മ​ണ്ണ വ​ഴി​യു​ള്ള മ​റ്റൊ​രു സ​ർ​വി​സ്, 04.50ന്റെ ​മേ​ലാ​റ്റൂ​ർ വ​ഴി​യു​ള്ള വ​ട​ക​ര- പാ​ല​ക്കാ​ട് സ​ർ​വി​സ് എ​ന്നി​വ പ​രി​ഷ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വെ​ച്ചു.

കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ല്ലാ​ത്ത റൂ​ട്ടി​ലൂ​ടെ ആ​രം​ഭി​ച്ച വ​ട​ക​ര ഡി​പ്പോ​യു​ടെ പു​തി​യ സ​ർ​വി​സു​ക​ൾ​ക്ക് പ​രി​ഷ്കാ​രം വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ന​ൽ​കി​യ​ത്. ഉ​ള്ളി​യേ​രി- ബാ​ലു​ശ്ശേ​രി- താ​മ​ര​ശ്ശേ​രി റൂ​ട്ടി​ലു​ള്ള​വ​ർ​ക്ക് മു​ക്കം, അ​രീ​ക്കോ​ട്, മ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നും തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ളാ​ണ് ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്.

അ​തേ​പോ​ലെ താ​മ​ര​ശ്ശേ​രി- പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ പു​തു​താ​യി ആ​രം​ഭി​ച്ച 06.20 മ​ണ്ണാ​ർ​ക്കാ​ട്- മാ​ന​ന്ത​വാ​ടി സ​ർ​വി​സ്, താ​മ​ര​ശ്ശേ​രി ഡി​പ്പോ​യു​ടെ 07.35 നു​ള്ള താ​മ​ര​ശ്ശേ​രി- എ​റ​ണാ​കു​ളം സ​ർ​വി​സ്, ബ​ത്തേ​രി ഡി​പ്പോ​യു​ടെ 05.55 ന്റെ ​സു​ൽ​ത്താ​ൻ ബ​ത്തേ​രി- ത്രി​ശൂ​ർ സ​ർ​വി​സ് എ​ന്നി​വ​യൊ​ന്നും ഒ​രു മാ​സ​മാ​യി ഓ​ടു​ന്നി​ല്ല.

താ​മ​ര​ശ്ശേ​രി ഡി​പ്പോ​യി​ൽ നി​ന്ന് അ​തി രാ​വി​ലെ​യു​ള്ള പാ​ണ്ടി​ക്കാ​ട്- മേ​ലാ​റ്റൂ​ർ വ​ഴി പാ​ല​ക്കാ​ട്ടേക്കു​ള്ള സ​ർ​വി​സും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ട്ടാ​ര​ക്ക​ര​യി​ൽനി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ- താ​മ​ര​ശ്ശേ​രി റൂ​ട്ടി​ൽ ഓ​ടു​ന്ന ബ​ത്തേ​രി എ​സ്.​ഡി.​എ​ൽ.​എ​ക്സ് സ​ർ​വി​സ് മ​റ്റു മേ​ഖ​ല​യി​ൽ ഓ​ടാ​ൻ വേ​ണ്ടി കാ​ൻ​സ​ൽ ചെ​യ്തു. ക്രി​സ്മ​സ്, പു​തു​വ​ർ​ഷ അ​വ​ധി​ക​ൾ തു​ട​ങ്ങാ​നി​രി​ക്കെ ഇ​ത്ര​യും സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ലി​യ ദു​രി​ത​ത്തി​ലാ​ക്കും.

ജ​ന​ങ്ങ​ൾ ഈ ​സ​ർ​വി​സു​ക​ളെ കു​റി​ച്ച് അ​റി​യാ​ത്ത​ത് മൂ​ല​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ന​ഷ്ട​ത്തി​ൽ ഓ​ടേ​ണ്ടി വ​രു​ന്ന​തെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​നൂ​പ് ജ​നാ​ർ​ദ​ന​ൻ, അ​നീ​സ് കെ. ​ബാ​സി​ത് തോ​ട്ടു​മു​ക്കം, എം. ​ഉ​സ്മാ​ൻ, അ​മ​ൽ​ജി​ത് സ​ണ്ണി, കെ.​പി. മു​ന​വ്വി​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


Reporter
the authorReporter

Leave a Reply