കടലിനടിയിലെ അത്ഭുത കാഴ്ചകളുമായി അണ്ടർ വാട്ടർ ടണൽ അക്വേറിയം നാളെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ പ്രദർശനമാരംഭിക്കും. ആഴക്കടലിലെ ജീവജാലങ്ങൾ ഉൾപ്പെടെ വർണ വിസ്മയങ്ങളാണ് പ്രദർശനത്തിലൊരുക്കുന്നത്. പല വർണത്തിലും കാഴ്ചയിലുമുള്ള അനേകായിരം മത്സ്യങ്ങളാണ് പ്രധാന ആകർഷണം.
കടലിലെ ഗ്ലാമർ താരമായ ബ്ലൂറിങ്, ബഫർ ഫിഷ്, റെഡ് ഫിഷ്, വിവിധതരം തിരണ്ടികൾ എന്നിങ്ങനെ നൂറുകണക്കിന് മത്സ്യങ്ങൾ എന്നിവ പ്രദർശനത്തിൽ പുതിയ അനുഭവം പകരും. കേരളത്തിലെയും മറ്റിടങ്ങളിലെയും വിവിധ രുചിക്കൂട്ടുകളുള്ള ഭക്ഷണശാലയും ഇവിടെയുണ്ടാവും.
അഞ്ചുവയസിന് മുകളിൽ പ്രായമുള്ളവർക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭിന്നശേഷിക്കാർക്ക് സൗജന്യമാണ്. സ്‌കൂൾ ഗ്രൂപ്പുകൾക്കും മറ്റും നിരക്കിളവ് ഉണ്ടാകും. പതിവ് ഉച്ച യ്ക്ക് രണ്ടു മുതൽ രാത്രി ഒൻപതു വരെയും അവധി ദിവസങ്ങളിൽ രാവിലെ പതിനൊന്ന് മുതൽ രാത്രി ഒൻപതു വരെയുമാണ് പ്രദർശനം.