കോഴിക്കോട് എൻഡിഎയും എൽ ഡി എഫും തമ്മിലാണ് മത്സരമെന്നും എൻ ഡിഎയുടെ കരുത്തുറ്റ നാല് സ്ഥാനാർത്ഥികളിൽ ഒരാൾ കോഴിക്കോട്ടെ എംടി രമേശാണെന്ന ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെ പ്രസ് താവനയിലുണ്ട് കോഴിക്കോട് ലോക് സഭാ മണ്ഡലത്തിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം ശക്തമായ ത്രികോണ മത്സരമാണ് കോഴിക്കോ നടക്കുന്നത്. ഇരുമുന്നണികളും മുസ്ലിം ന്യൂനപക്ഷ വോട്ടിനെ ലക്ഷ്യമിട്ടാണ് പ്രചരണം മുന്നോട്ട് കൊണ്ടു പോകുന്നതെങ്കിൽ കോഴിക്കോടിൻ്റെ വികസനപിന്നോക്കാവസ്ഥയും നരേന്ദ്രമോദി സർക്കാറിൻ്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളുമാണ് എൻ ഡി എയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം.
നാലാമൂഴത്തിൽ കോഴിക്കോട് മത്സരിക്കുന്ന എം.കെ. രാഘവനെതിരെ കോൺഗ്രസ്സിൽ തന്നെ അസംതൃപ്തിയുണ്ട്. കോഴിക്കോട് സീറ്റ് പ്രതീക്ഷിച്ചിരുന്ന പല മുൻനിര നേതാക്കൾക്കും രാഘവന്റെ നാലാമൂഴത്തോട് ഐക്യപ്പെടാനാകുന്നില്ല. പരമ്പരാഗത എ ഗ്രൂപ്പ് പൂർണ്ണമായും തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് മാറി നിൽക്കുക യാണ്. കെ.സി. അബുവിനെപോലെയുള്ള മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയെന്നും ആരോപണമുണ്ട്. ഡിസിസിക്ക് സമാന്തരമായി തെരഞെഞ്ഞെടുപ്പ് പ്രവർത്തനത്തിന് ബദൽ സംവിധാനം ഒരുക്കിയെന്നതും വിവാദമായിട്ടുണ്ട്.
പതിനഞ്ചു വർഷക്കാലം എം.കെ രാഘവൻ കോഴിക്കോടിനു വേണ്ടി എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ യൂഡിഎഫിന് കഴിയുന്നില്ല. നരേന്ദ്രമോദി സർക്കാറിൻ്റെ വികസനനേട്ടങ്ങൾ തൻ്റെ നേട്ടമാക്കി ചിത്രീകരിക്കുകയാണ് എം.കെ. രാഘവൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ,
മെഡിക്കൽ കോളജ് കാഷ്യാലിറ്റി, ഹെൽത്ത് & വെൽനസ് പദ്ധതി. തുടങ്ങിവയെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. ഇതിൽ എം.കെ രാഘവൻ്റെ റോൾ എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.
കോഴിക്കോടിനു വേണ്ടി പാർലമെൻ്റിൽ ശബ്ദമുയർത്താത്ത എംപിമാർ എന്ന പഴിയാണ് എം.കെ. രാഘവനും രാജ്യസഭാ എംപിയായ എളമരംകരിമും നേരിടുന്നത്. കേന്ദ്ര പദ്ധതികൾ നേരത്തെ മനസ്സിലാക്കി പത്ര സമ്മേളനം നടത്തുന്ന പതിവാണ് രാഘവനുള്ളത്.
പൗരത്വ നിയമഭേദഗതിക്കെതിരെ കോഴിക്കോട്ട് നടന്ന പ്രതിഷേധത്തിൻ്റെ മുന്നിൽ നിന്ന എം.കെ.രാഘവൻ ശബരിമല പ്രക്ഷോഭകാലത്ത് തിരിഞ്ഞ് നോക്കിയില്ലെന്നത് ചർച്ചയായിട്ടുണ്ട്. എം.പി.ഫണ്ട് മുഴുവൻ ചെലവഴിച്ചില്ലെന്നതിനും എം.പി.ക്ക് മറുപടിയില്ല.
നഷ്ടപ്പെട്ട മണ്ഡലം യു ഡി എഫിൽ നിന്നും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് എളമരം കരീമെന്ന നേതാവിനെ ഇറക്കിയത് മണ്ഡലത്തിലെ മുസ്ലീം വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആദ്യ പോസ്റ്ററിൽ തന്നെ കരീം സഖാവ് കരീംക്കയായത് ഈ പ്രചരണത്തിൻ്റെ തുടക്കമായിരുന്നു.
കരീം സ്ഥാനാർത്ഥിയായതിൽ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിൻ്റെ എതിർപ്പുണ്ട്. മാവൂർ ഗ്വാളിയാർ റയോൺസ്, കോംട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ കെടുതി പരിഹരിക്കാൻ കഴിയാത്തത് ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. കോംട്രസ്റ്റ് പ്രശ്നത്തിൽ സിപി ഐയുടെയും, എ.ഐ.ടിയുസിയുടെയും പ്രമുഖ നേതാക്കൾ സിപിഎം നേതൃത്വത്തിനെതിരെ നിലകൊള്ളുന്നതും ഇടത് മുന്നണിയുടെ കെട്ടുറുപ്പിനെ ബാധിക്കുന്നുണ്ട്. ഐഎൻഎല്ലിലെ വിഭാഗീയതയും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുന്നുണ്ട്.
കേന്ദ്ര സർക്കാറിൻ്റെ വികസന നേട്ടങ്ങൾ
മുൻനിർത്തിയാണ് എം.ടി.രമേശ് പ്രചാരണം ശക്തമാക്കുന്നത്.ഞായറാഴ്ച നടന്ന മഹാ സമ്പർക്കത്തിൽ 1200 ബൂത്തുകളിൽ 90 ശതമാനം ബൂത്തുകളിൽ സമ്പർക്കം നടന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആദ്യഘട്ട പ്രചരണം പൂർത്തിയാക്കിയ എം.ടി.രമേശ് ഇത്തവണ കോഴിക്കോടിൻ്റെ ചരിത്രം മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കടലോര മലയോര മേഖലകളിൽ മുമ്പില്ലാത്ത പി ന്തുണയാണ് എം.ടി.രമേശിൻ്റെ പര്യടനത്തിന് ലഭിച്ചത്. ഇരു മുന്നണികളുടെയും ന്യൂനപക്ഷ വർഗീയ പ്രീണനം മണ്ഡലത്തിൽ ചർച്ചാ വിഷയമാണ്. ഇക്കഴിഞ്ഞ ദിവസം എസ്ഡിപി ഐ സംഘടിപ്പിച്ച ചടങ്ങിൽ എം.കെ രാഘവനും എളമരം കരീമും പങ്കെടുത്തത് വിവാദമായിട്ടുണ്ട്. മുസ്ലിം ഭീകര സംഘടനകൾക്കനുകൂലമായ നിലപാ ടെടുക്കുന്ന മുന്നണികൾക്കെതിരെ മതനിരപേക്ഷമായി വിധിയെഴുത്തു ണ്ടാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.