Saturday, December 21, 2024
Latest

ലഹരിക്കെതിരെ ജനജാഗ്രത ഒരുക്കി കോഴിക്കോട് മോട്ടോർ സ്പോർട്സ് അസോസിയേഷൻ


ആശയ സമ്പുഷ്ടമായ ബോധവൽക്കരണ പദ്ധതികൾ അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട് : ലഹരി ഉപയോഗിക്കുന്നതിൽ നിന്നും പൊതുജനത്തെ മാറ്റി നിർത്താൻ ആശയ സമ്പുഷ്ടമായ ബോധവൽക്കരണ പദ്ധതികൾ അനിവാര്യമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ . കോഴിക്കോട് മോട്ടോർ സ്പോർട്സ് അസോസിയേഷൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജന ജാഗ്രത ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .

നാടിന്റെ അസ്ഥിത്വം കാത്ത് സൂക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഓരോ മലയാളിയും. ലഹരി ഉപയോഗം നാടിന്റെ സാസ്ക്കാരിക മൂല്യം തകർക്കുന്ന സാമൂഹ്യ വിപത്താണ്. കുട്ടികൾക്ക് മയക്ക് മരുന്ന് എന്താണ് എന്നറിയാനുള്ള ജിഞ്ജാസയാണ് ലഹരിയുടെ മഹാഗർത്തത്തിലേക്ക് എത്തിപ്പെടാൻ പ്രധാന കാരണം. ലഹരി ഉപയോഗിക്കുന്നില്ലന്ന് ഓരോ വ്യക്തിയും ഉറച്ച തീരുമാനമെടുക്കണം ലഹരിക്കെതിരെ പുതിയ ആശയം കൊണ്ട് വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.ജില്ല പ്രസിഡന്റ് പി രാഘേഷ് അധ്യക്ഷത വഹിച്ചു.

മോട്ടോർ വെഹിക്കിൾ, എക്സൈസ്, പോലീസ് എന്നീ വകുപ്പുകളുടെ നേത്യ ത്ത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. രാജീവ് പുത്തലത്ത്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻഫോഴ്സ്മെന്റ് സി വി രാജീവൻ , എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് , ട്രാഫിക്ക് സി ഐ എൽ സുരേഷ് ബാബു, ട്രാഫിക്ക് എസ് ഐ മാരായ വി മുഹമ്മദ് അഷറഫ്, മനോജ് ബാബു എന്നിവർ ക്ലാസ് എടുത്തു. എം ആർ എഫ് നാഷണൽ ചാമ്പ്യൻ അമൽനാഥ് മേനോൻ , സി ആർ എഫ് വനിത റൈഡർ ഡോ. സന, നാഷണൽ സൂപ്പർ കോ റൈഡർ ചാമ്പ്യൻ അമൽ ദേവ് എന്നിവരെ ആദരിച്ചു. സെക്രട്ടറി വി അനൂപ് സ്വാഗതവും ട്രഷറർ ഷെയിഖ് സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. ബീച്ചിൽ നിന്നും വാഹന റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. .

 

 


Reporter
the authorReporter

Leave a Reply