കോഴിക്കോട്: കീം പരീക്ഷയിൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ആകാശ് വിദ്യാർഥി ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു. ആകാശ് കേരള മേധാവി മിഥുൻ രാമചന്ദ്രൻ്റെ സാന്നിധ്യത്തിൽ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇ. സുനിൽ കുമാർ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ജോഷ്വയ്ക്ക് കൈമാറി. ചിട്ടയായ പഠനവും പരിശീലനവും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് സുനിൽ കുമാർ പറഞ്ഞു. സൈക്ലിസ്റ്റ് ഫായിസ് അലി ചടങ്ങിൽ അതിഥിയായിരുന്നു. ഇച്ഛാശക്തിയുണ്ടെങ്കിൽ ഉയരങ്ങൾ എത്തിപ്പിടിക്കാം എന്നതിന് ജോഷ്വ മാതൃകയാണെന്ന് 48 രാജ്യങ്ങൾ സൈക്കിളിൽ സഞ്ചരിച്ച ഫായിസ് കുട്ടികളെ ഉണർത്തി. കർമവഴിയിൽ നാളെ എന്ന ഒന്നില്ലെന്നും ഇന്നു ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യുന്നതാണ് ശരിയായ രീതിയെന്നും നിലവിൽ കോഴിക്കോട് എൻഐടി വിദ്യാർഥിയായ ജോഷ്വ ജേക്കബ് പറഞ്ഞു.
അക്കാദമിക മികവില്‍ ആകാശിന്റെ തുടര്‍ച്ചയായ വിജയപരമ്പരയാണ് ജോഷ്വയുടെ കീം ഒന്നാം റാങ്ക്. ദൃഢനിശ്ചയവും കൃത്യമായ പഠനവും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശവുമുണ്ടായാല്‍ നേട്ടം കൊയ്യാമെന്നതിന്റെ ഉദാഹരണമാണ് ജോഷ്വയുടെ വിജയമെന്ന് മിഥുൻ രാമചന്ദ്രൻ പറഞ്ഞു. കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, അക്കാദമിക് ഡയരക്റ്റർ ആനന്ദ് കുശ് വഹ, ബിസിനസ് മേധാവി സംഷീർ കെ. തുടങ്ങിയവരും പങ്കെടുത്തു.
അടിക്കുറിപ്പ്: കീം ഒന്നാം റാങ്ക് ജേതാവ്
ജോഷ്വ ജേക്കബ് തോമസിന് ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉപഹാരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇ. സുനിൽ കുമാർ കൈമാറുന്നു. സൈക്ലിസ്‌റ്റ് ഫായിസ് അലി, ആകാശ് കേരള മേധാവി മിഥുൻ രാമചന്ദ്രൻ, കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, അക്കാദമിക് ഡയരക്റ്റർ ആനന്ദ് കുശ് വഹ, ബിസിനസ് മേധാവി സംഷീർ കെ. തുടങ്ങിയവർ സമീപം