LatestMusic

കെ ജി എഫ് മെഹ്ഫിൽ

Nano News

കോഴിക്കോട് :കേരള ഗസൽ ഫൗണ്ടേഷൻ മാസാന്ത മെഹ്ഫിലിൽ സുപ്രസിദ്ധ ഗായിക സുസ്മിത ഗാനങ്ങളവതരിപ്പിച്ചു. ഗസൽ, ഗീത്, മലയാളം സിനിമാ ഗാനങ്ങൾ എന്നിവയടങ്ങിയ മെഹ്ഫിൽ ആസ്വാദകരുടെ മനം കവർന്നു. മുരളി രാമനാട്ടുകര, പൊന്നു കോഴിക്കോട്, അനൂപ് പാലേരി, ബിജോഷ്, പ്രജീഷ് എന്നിവർ വിവിധ വാദ്യോപകരണങ്ങളിൽ അകമ്പടി നൽകി. കെ ജി എഫ് ഭാരവാഹികളായ നൗഷാദ് കുഴിമ്പാടത്ത്, ഫിൻസർ, മുഷ്താഖ്, മുഹമ്മദ് റാഫി, റഫീഖ്, സജീർ മുല്ലശ്ശേരി എന്നിവർ കെ ജി എഫിനു വേണ്ടി ഉപഹാരങ്ങൾ കൈമാറി. ലിങ്കൾ ഇ എ, ഷാഫി സി എം, ഷബീർ രാരങ്ങോത്ത് എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply

error: Content is protected !!