കോഴിക്കോട്:തൊഴിലാളി വിരുദ്ധ വ്യവസായ വിരുദ്ധനയത്തിന്റെ മുരടിച്ച സ്മാരകമായി കോംട്രെസ്റ്റ് മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ.കോമൺവെൽത്ത് ഹാൻഡ്‌ലൂം തൊഴിലാളി സംയുക്ത സമരസമിതി സംഘടിപ്പിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 13 വർഷക്കാലമായി വിവിധതരത്തിലുള്ള സമരങ്ങൾ സംഘടിപ്പിച്ചിട്ടും അനുകൂല നിലപാട് സ്വീകരിക്കാതെ കൈമലർത്തുകയാണ് സംസ്ഥാന സർക്കാർ.2018ൽ രാഷ്ട്രപതി പുറത്തിറക്കിയ ഉത്തരവിൽ കോംട്രെസ്റ്റിന്‍റെ ഒരു ഭാഗം പൈതൃക മ്യൂസിയമായും ബാക്കിയുള്ള കെട്ടിടത്തിൽ നെയ്ത്ത് ഫാക്ടറി പുനർ സ്ഥാപിക്കണമെന്നും പറയുന്നുണ്ട്. എന്നാൽ ഉത്തരവിറങ്ങി നാലുവർഷം പിന്നിടുമ്പോഴും സംസ്ഥാന സർക്കാർ അത് നടപ്പിലാക്കാൻ വേണ്ട പദ്ധതി തയ്യാറാക്കാനും മുൻകൈയെടുക്കാനും തയ്യാറായിട്ടില്ല. ഇത് തികച്ചും സർക്കാരിന്റെ പരാജയമാണ്. അതുകൊണ്ടുതന്നെ കോമൺവെൽത്ത് തൊഴിലാളികളുടെ പ്രശ്നം ഉടൻ പരിഹരിച്ച് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കണം.ഇന്‍ഡസ്ട്രിയല്‍ ട്രൈബൂണലിന്‍റെ വിധിയും, രാഷ്ട്രപതിയുടെ ഉത്തരവും ഉണ്ടായിട്ടും നടപടികള്‍ വൈകിപ്പിക്കുന്നത് കോംട്രസ്റ്റിന്‍റെ കണ്ണായ സ്വത്തുക്കള്‍ സ്വകാര്യവ്യകതികള്‍ക്കും,ഭൂമാഫിയകള്‍ക്കും തീറെഴുതാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്‍റെ ജാള്യത കൊണ്ടാണ്.ഇനിയുംകോടതി തടസ്സങ്ങള്‍ നീങ്ങണമെന്ന സിപിഎം നേതാക്കളുടെ വാദം പരിഹാസ്യമാണെന്നും 13 ര്‍ഷമായി കോംട്രസ്റ്റ് തൊഴിലാളികളും, സമരസഹായസമിതിയും നടത്തിയ വിവിധങ്ങളായ സമരങ്ങള്‍ സമാനതകളില്ലാത്തതും, തൊഴിലാളി സമരചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും വ്യവസായങ്ങളുടെ ശവപ്പറമ്പായ കേരളത്തില്‍ ഒരു വീണ്ടെടുപ്പിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും സജീവന്‍ ആവശ്യപ്പെട്ടൂ.