കോഴിക്കോട്: മോദിജിയുടെ ഉദാത്തമായ വികസന മാതൃക ഉളളപ്പോള്‍ ഇനി അഴിമതിയും,അവിഹിതങ്ങളും,പോലീസ് മര്‍ദ്ദനങ്ങളും,തൊഴിലില്ലായ്മയും,ആത്മഹത്യയും നിറഞ്ഞ ഇടത് വലത് വിഷുപ്പുഭാണ്ഡങ്ങള്‍ ചുമക്കേണ്ട ബാധ്യത കേരളത്തിനില്ലെന്നും വികസിത കേരളം പ്രധാനം ചെയ്യാന്‍ ബിജെപി ഒരുങ്ങുകയാണെന്നും ബിജെപി സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ അഡ്വ.വികെ.സജീവന്‍ പറഞ്ഞു.
ബിജെപി കാരപ്പറമ്പ് വാര്‍ഡ് സമ്മേളനം ആശീര്‍വാദ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് കൗണ്‍സിലറും മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുമായ നവ്യ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.രമ്യമുരളി,ജില്ലാ വൈസ് പ്രസിഡന്‍റുമാരായ പി.രമണിഭായി,അനുരാധാ തായാട്ട്,മണ്ഡലം പ്രസിഡന്‍റ് പ്രവീന്‍ തളിയില്‍,നേതാക്കളായ എന്‍.ശിവപ്രസാദ്,എന്‍.അജിത് കുമാര്‍,കെ.പി.പ്രേമരാജന്‍,സി.രാജ നന്ദിനി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ ആര്‍മിയിലേക്ക് അഖിലേന്ത്യതലത്തില്‍ രണ്ടാം റാങ്കോടെ ലഫ്റ്റനന്‍റ് പദവി സ്ഥാനം ലഭിച്ച ആദിത്യനെ ചടങ്ങില്‍ അനുമോദിച്ചു.