Friday, December 20, 2024
Art & CultureGeneralLatest

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 23വരെ കോഴിക്കോട് ബീച്ചില്‍


കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് ജനുവരി 20 മുതല്‍ 23 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. അറബിക്കടലിനോട് ചേര്‍ന്നുള്ള വേദികളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവെലില്‍ ഇന്ത്യയില്‍ നിന്നും പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖരായ എഴുത്തുകാര്‍, കലാകാരന്മാര്‍, സെലിബ്രെറ്റികള്‍ എന്നിവര്‍ പങ്കെടുക്കും.

ജെഫ്രി ആര്‍ച്ചര്‍, അദാ യോനത്, അഭിജിത്ത് ബാനര്‍ജി, അരുന്ധതി റോയ്, റെമോ ഫെര്‍ണാണ്ടസ്, സാഗരിക ഘോഷ്, വെന്‍ഡി ഡോണിഗര്‍, ശശി തരൂര്‍, മനു എസ്.പിള്ള, ദേവദത്ത് പട്ടാനായിക്, സുധീര്‍ കാക്കര്‍, പവന്‍ വര്‍മ്മ, പെരുമാള്‍ മുരുകന്‍, പ്രകാശ് രാജ്, വില്യം ഡാല്‍റിംപിള്‍, പോള റിച്ച്മാന്‍, എം. മുകുന്ദന്‍, അനിത നായര്‍, ബെന്യാമിന്‍, ടി.എം.കൃഷ്ണ, കെ.ആര്‍.മീര, സുനില്‍ ഇളയിടം, പോള്‍ സക്കറിയ തുടങ്ങി 400ലധികം പ്രമുഖരാണ് അണിചേരുന്നത്.

ശാസ്ത്രം, സാങ്കേതിക വിദ്യ, കല, സിനിമ, രാഷ്രീയം, സംഗീതം, പരിസ്ഥിതി, സഹിത്യം, പാന്‍്‌ഡെമിക്കും അതിന്റെ ആഘാതങ്ങളും, ബിസ്‌നസ് – സംരഭകത്വം, ആരോഗ്യം, കല – വിനോദം, യാത്ര- ടൂറിസം, ലിംഗഭേദം, സമ്പദ് വ്യവസ്ഥ, സംസ്‌കാരം- ജീനോമിക്‌സ് , ചരിത്രം – രാഷ്ട്രീയം തുടങ്ങി മനുഷ്യ ബോധത്തെ രൂപപ്പെടുത്തുന്ന വിവിധ വശങ്ങള്‍ ഫെസ്റ്റിവെല്‍ ചര്‍ച്ച ചെയ്യും.

നൊബേല്‍ സമ്മാന ജേതാക്കള്‍, ജ്ഞാനപീഠ ജേതാക്കള്‍, ഓസ്‌കാര്‍ ജേതാക്കള്‍, ബുക്കര്‍ സമ്മാനം ലഭിച്ചവര്‍, സാഹിത്യ രംഗത്തെ പ്രമുഖര്‍, ചലച്ചിത്ര – നാടക രംഗത്തെ വ്യക്തിത്വങ്ങള്‍, കലാകാരന്മാര്‍, ഡിസൈനര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കായിക പ്രതിഭകള്‍, നയതന്ത്രജ്ഞര്‍, വിവിധ തലങ്ങളില്‍ നിന്നുള്ള സെലിബ്രെറ്റികള്‍ എന്നിവര്‍ പ്രഭാഷകരായിരിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് ഇരുനൂറിലേറെ സെഷനുകളുണ്ടാവും. ഫയര്‍ സൈഡ് ചാറ്റുകള്‍, സംഗീത കച്ചേരികള്‍, ക്ലാസിക്കല്‍, തിയ്യേറ്റര്‍, പെര്‍ഫോമിഗ് ആര്‍ട്ടിസ്റ്റുകളുടെ കലാ വിരുന്നുകള്‍ എന്നിവ മേളയ്ക്ക് കൊഴുപ്പേകും.


Reporter
the authorReporter

Leave a Reply