Sunday, December 22, 2024
LatestPolitics

പിണറായിയുട ഭരണത്തിൽ കേരളം ടേക്സസ് ഓൺ കൺട്രി ആയി മാറുന്നു : അഡ്വ. കെ. ശ്രീകാന്ത്


കോഴിക്കോട്:പിണറായി വിജയന്റെ ഭരണത്തിൽ കേരളം ടേക്സസ് ഓൺ കൺട്രിയായി മാറുന്നതായി
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പെട്രോൾ – ഡീസൽ നികുതി രണ്ട് തവണ കുറച്ചിട്ടും സംസ്ഥാന സർക്കാർ ഒരു പൈസയും സ്വന്തം നികുതി കുറച്ചിട്ടില്ല എന്നു മാത്രമല്ല. ആനുപാതികമായ പൂർണ്ണമായ കുറവ് പോലും നൽകാൻ പിണറായി സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോൾ ഡീസൽ നികുതി കുറച്ചാൽ മാഹി, കർണ്ണാടക തുടങ്ങിയിടങ്ങളിൽ നിന്ന് പെട്രോൾ ഡീസൽ വാങ്ങുന്നത് കുറയുകയും കേരളത്തിലെ വിൽപ്പന വർദ്ധിക്കുകയും ചെയ്യും. മൊത്തം വരുമാനത്തിൽ കേരള സർക്കാർ നഷ്ടമില്ലാതെ പോവുകയും ജനങ്ങൾക്ക് ഉപകാരപ്രദമാകുകയും ചെയ്യും. ജനവിരുദ്ധ നയം മാത്രം പിന്തുടരുന്ന ഇടതുപക്ഷം ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നും ശ്രീകാന്ത് ആരോപിച്ചു. കേരളത്തിന്റെ സാമ്പത്തിക ദു:സ്ഥിതിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സമാപന പ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ സ്വാഗതവും ഇ. പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply