Tuesday, October 15, 2024
Local NewsPolitics

കോൺഗ്രസ്സ് ജനങ്ങളിൽ നിന്നകന്നത് ഇൻഡ്യ നേരിടുന്ന രാഷ്ട്രീയ ദുരന്തത്തിനു കാരണം – സി എൻ ചന്ദ്രൻ


ബേപ്പൂർ:  കോൺഗ്രസ്സ് ജനങ്ങളിൽ നിന്നകന്നു പോയതാണ് ഇൻഡ്യയിന്നു നേരിടുന്ന രാഷ്ട്രീയ ദുരന്തത്തിനു    പ്രധാന കാരണമെന്നും ചിന്തൻ ബൈഠക്കിനും അവരെ രക്ഷിക്കാനാകില്ലെന്നും  സി പി ഐ സംസ്ഥാന എക്സി. അംഗം സി എൻ ചന്ദ്രൻ പറഞ്ഞു. സി പി ഐ  ബേപ്പൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി ജെ പി സർക്കാർ  സാധാരണക്കാരുടെ സമ്പത്തു മുഴുവൻ കോർപ്പറേറ്റുകൾക്കു വിട്ടു കൊടുക്കുകയാണ്.   ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇന്ധന വില കുറച്ചത്.  വർഗ്ഗീയത ഇളക്കിവിട്ട് ഇന്ത്യയെ   മതരാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ, ജില്ലാ അസി: സെക്രട്ടറി  ടി കെ രാജൻ മാസ്റ്റർ, ജില്ലാ എക്സി. കമ്മിറ്റി അംഗം പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

ബിസി റോഡിലെ കെ ഉണ്ണിക്കൃഷ്ണൻ നായർ നഗറിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന അംഗം രാജൻ പട്ടാഞ്ചേരി പതാകയുയർത്തി. എം എ ബഷീർ, സരസു കൊടമന, എ ടി റിയാസ് അഹമ്മദ് എന്നിവർ പ്രസീഡിയമായിരുന്നു. ചന്ദ്രമതി തൈത്തോടൻ രക്തസാക്ഷി പ്രമേയവും അഡ്വ. കെ സി അൻസാർ അനുശോചന പ്രമേയവും മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്  റിപ്പോർട്ടും  അവതരിപ്പിച്ചു.  സംഘാടക സമിതി ചെയർമാൻ കെ പി ഹുസ്സയിൻ സ്വാഗതവും ടി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply