തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന് പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി. ഡിസംബര്‍ രണ്ട് മുതല്‍ 27 വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശീലനം. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികളില്‍ പ്രധാന സാക്ഷിയാണ് കലക്ടര്‍ അരുണ്‍ കെ.വിജയന്‍.
പരിശീലനം കഴിഞ്ഞ് കലക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തും. അതുവരെ എഡിഎമ്മിനാകും ചുമതല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് അരുണ്‍ കെ വിജയന്‍ പങ്കെടുക്കുന്നത്. സെക്രട്ടറി തലത്തിലേക്ക് പ്രൊമോഷന്‍ ലഭിക്കാന്‍ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്.
സംസ്ഥാനത്ത് ആറ് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് പരിശീലനത്തിന് തെരഞ്ഞടുത്തത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സുപ്രധാനഘട്ടത്തിലാണ്. ഒന്‍പതാം തീയതിയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.