Art & CultureLatest

കനൽ ഷീ തിയേറ്റേഴ്‌സിന്റെ ആദ്യ നാടകം” ജോഗിനി ഒരു തുടർക്കഥ” അരങ്ങിലെത്തി


 കോഴിക്കോട്: വാഴയൂർ ഗ്രാമപഞ്ചായത്തിലെ വനിതാ നാടകപ്രവർത്തകർ രൂപംകൊടുത്ത കനൽ ഷീ തിയേറ്റേഴ്‌സിന്റെ  ‘ജോഗിനി ഒരു തുടർക്കഥ’ എന്ന ആദ്യസ്റ്റേജ് നാടകം  അരങ്ങിലെത്തി .സ്ത്രീസൗഹൃദ ഗ്രാമ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി 2019-20 സാമ്പത്തിക വർഷത്തിൽ വാഴയൂർ പഞ്ചായത്ത് തയ്യാറാക്കിയ ‘കൂട്ടുകാരി’ പദ്ധതിയുടെ ഭാഗമായി പിറവിയെടുത്ത വനിതാനാടകക്കൂട്ടായ്മയാണ് ” കനൽ ഷീ തിയേറ്റേഴ്സ് “.
നാടകരംഗത്ത് താത്പര്യമുള്ള പഞ്ചായത്തിലെ പരിധിയിലെ സ്ത്രീകളെ കുടുംബശ്രീ വഴി കണ്ടെത്തി പഞ്ചായത്തിലെ ജൻഡർ റിസോർസ് സെന്റർന്റെ നേതൃത്വത്തിൽ നാടക പരിശീലക്യാമ്പ് സംഘടിപ്പിക്കുകയും അവിടെ വെച്ചു ‘കനൽ ഷീ തിയേറ്റേഴ്‌സ്‌’ ഔദ്യോഗിക മായി രൂപവത്കരിക്കുകയും ചെയ്തുകൊണ്ടാണ് തുടക്കം
ടി. പി. പ്രമീള, കെ. സരസ്വതി, എൻ സ്മിത, എന്നിവരുടെ നേതൃത്വത്തിൽ ആണ് ഷി തിയേറ്റർ പ്രവർത്തനങ്ങൾ നടക്കുന്നത്.തങ്ങളുടെ കലാഭിരുചികൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേദി ലഭ്യമായതോടെ പഞ്ചായത്ത് പരിധിയിലെ ഒട്ടേറെ സ്ത്രീകളും കുട്ടികളും നാടകട്രൂപ്പിന്റെ ഭാഗമായി.30 പേരാണ് അരങ്ങിലും അണിയറയിലുമായി പ്രവർത്തി ച്ചത്.അപ്രതീക്ഷിതമായെത്തിയ കോവിഡ് കാരണം നാടക ക്യാമ്പിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടുവെങ്കിലും നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ നാടകക്കളരി വീണ്ടും സജീവമാക്കിയാണ് നാടകം അരങ്ങിലെത്തിച്ചത്. “ജോഗിനി ഒരു തുടർക്കഥ”എന്ന നാടകം വ്യത്യസ്ത പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. ദേവദാസി സമ്പ്രദായത്തിന്റെ തുടർച്ചയെന്നോണം മാറിയകാലത്ത് പുതിയ ചൂഷണങ്ങൾക്ക് ഇരയാവുന്ന സ്ത്രീസമൂഹത്തിന്റെ അവസ്ഥാന്തരങ്ങളാണ് നാടകം തുറന്നുകാട്ടുന്നത്. ഈ നാടകം മോഹൻ കാരാടാണ് സംവിധാനം ചെയ്യുന്നത്.ജിമേഷ് കൃഷ്ണന്റെ ആശയം നാടകമാക്കിയത് ടി.പി. പ്രമീളയാണ്.
വൈഷ്ണവി ദർപ്പണ നൃത്തസംവിധാനവും. സംഗീതം പ്രഭോഷ് എം, രംഗപടം രാജൻ രാമനാട്ടുകരയും നിർവ്വഹിക്കുന്നു. വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവയും ഈ നാടകവുമായി സഹകരിച്ചു.  ബോധവൽക്കരണ നാടകമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കാനാണ് കനൽ ഷീ തിയേറ്റേഴ്സ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ വാർഷിക ആ ഘോഷങ്ങൾക്കൊപ്പം സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും, കനൽ ഷീതിയേറ്റേഴ്സിന്റെ ഉത്ഘടനവും നടന്നു
കാരാട് ഇ എം എസ്സ് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ് .കുടുംബശ്രീ വാർഷിക സമ്മേളനം ടി.വി ഇബ്രാഹിം എം എൽ എ ഉത്ഘാടനം ചെയ്തു, സ്ത്രീ സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ: പി സതീദേവി നിർവ്വഹിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപാരിപാടികളും അരങ്ങേറി.

Reporter
the authorReporter

Leave a Reply