Latest

കളമശ്ശേരി അസാപ് സ്കിൽ പാർക്കിൽ തൊഴിൽ മേള 24ന്


കൊച്ചി: എഞ്ചിനീയറിംഗ്, ഐടിഐ, ഡിപ്ലോമ ബിരുദധാരികൾക്കായി കളമശ്ശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 24 ശനിയാഴ്ച ടെക്നിക്കൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. നിരവധി കമ്പനികൾ പങ്കെടുക്കും. അസാപ് കേരളയും ഫ്യൂചർ ലീപും ചേർന്നാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. പരിചയസമ്പന്നർക്കും പുതുതായി പഠിച്ചിറങ്ങിയവർക്കും മേളയിൽ പങ്കെടുക്കാം. മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ജൂൺ 20. അപേക്ഷിക്കേണ്ട ലിങ്ക്: https://shorturl.at/fhmyQ
കൂടുതൽ വിവരങ്ങൾക്ക്: 75938 52229.


Reporter
the authorReporter

Leave a Reply