Sunday, January 19, 2025
LatestPolitics

എ ഐ കാമറ കരാറുകാര്‍ക്ക് സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് പണം നല്‍കരുത് : ഹൈക്കോടതി


എ ഐ കാമറയുടെ ബന്ധപ്പെട്ട കരാറുകാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കരതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇടക്കാല ഉത്തരവായാണ് ഹൈക്കോടതി ഈ നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്. എ ഐ കാമറയുമായ ബന്ധപ്പെട്ട ടെണ്ടറുകള്‍ നല്‍കിയത് യാതൊരു പഠനവും നടത്താതെയാണെന്നും സര്‍ക്കാരിന് ഭാരിച്ച ചിലവ് വരും എന്ന് പറഞ്ഞ് ധന വകുപ്പ് ഈ നിര്‍ദേശം ആദ്യം തള്ളിയതാണെന്നും കാണിച്ച് പ്രതിപക്ഷമായ യു ഡി എഫ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.ധനവകുപ്പ് ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് പെട്ടെന്ന്് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷം ഹൈക്കോടതയില്‍ വാദിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടില്ല. എതിര്‍ സത്യവാങ്ങ് മൂലം നല്‍കാന്‍ സര്‍ക്കാരിന് മൂന്ന് ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അത് വരെ എ ഐ കാമറയുമായി ബന്ധപ്പെട്ട കരാറുകാര്‍ക്കാര്‍ക്കും പണം നല്‍കരുതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply