കോഴിക്കോട്: ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കട്ട് ഫോറം ഫോർ ഐടി (കാഫിറ്റ്) സംഘടിപ്പിച്ച കാഫിറ്റ് പ്രീമിയർ ലീഗിൽ വനിതാ വിഭാഗത്തിൽ യുഎൽടിഎസും പുരുഷ വിഭാഗത്തിൽ ന്യൂകോറും ചാന്പ്യന്മാരായി. മൂന്ന് ദിവസമായി 50 ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് യുഎൽടിഎസും ന്യൂകോറും വിജയ കിരീടം ചൂടിയത്. ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ കോഴിക്കോട് ഗവ സൈബര്‍ പാര്‍ക്ക്,
യുഎൽ സൈബര്‍ പാര്‍ക്ക്, കാക്കഞ്ചേരി കിന്‍ഫ്ര എന്നിവിടങ്ങളിലെ കാഫിറ്റ് അംഗങ്ങളായ കമ്പനികളിലെയും മലബാറില മറ്റു ഐടി കമ്പനികളിലെയും ജീവനക്കാരുൾപ്പെട്ടതാണ് ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വിജയികൾക്ക് കാഫിറ്റ് എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.