തിരുവനന്തപുരം:ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷന്റെ ശുപാർശ പ്രകാരം ഇന്ത്യൻ പാർലമെന്റ് സ്ഥാപിച്ച ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവാ സമാജ് ബഹുമതി കെ.പി. സുധീരയ്ക്ക് – രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ സുധീര നൽകിയ സ്വയം സമർപ്പിത സേവനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതി എന്ന് ഡയറക്ടർ ജനറൽ -മഞ്ജു ശ്രീകണ്ഠൻ അറിയിച്ചു. ഡിസം – 12 ന് തിരുവനന്തപുരത്തെ കവടിയാർ സത്ഭാവന ഓഡിറ്റോറിയത്തി ൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് ന്യൂഡൽഹിയിലെ സെൻട്രൽ ഭാരത് സേവക് സമാജത്തിന്റെ അഖിലേന്ത്യാ ചെയർമാൻ ശ്രീ. ബി.എസ്. ബാലചന്ദ്രൻ അവാർഡ് സമർപ്പിക്കും.










