GeneralHealth

വീണ്ടും മഞ്ഞപ്പിത്ത മരണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


മലപ്പുറം എടക്കരയില്‍ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇതോടെ ഈ വര്‍ഷം ഒമ്പത് പേരാണ് മലപ്പുറത്ത് വൈറല്‍ ഹെപറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1977 പേര്‍ക്കാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക് .

കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും. അസാധാരണമായ സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുമ്പോഴും മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിവരുകയാണ്. ജനുവരി മുതല്‍ ഇതുവരെ മലപ്പുറം ജില്ലയില്‍ മാത്രം 4000 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്ന് മലപ്പുറം ഡി.എം.ഒ ഡോ. രേണുക അറിയിച്ചു.


Reporter
the authorReporter

Leave a Reply