കോഴിക്കോട്: അറ്റുപോയ കൈപ്പത്തികള്‍ക്ക് പുതുജീവന്‍ നല്‍കി വീണ്ടും സ്വാഭാവിക പ്രവര്‍ത്തനം കൈവരിക്കുന്നതില്‍ മികവു പുലര്‍ത്തിയ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം ലോക ഹാന്റ് സര്‍ജറി ദിനത്തോടനുബന്ധിച്ച് അഡ്വാന്‍സ്ഡ് റിസ്റ്റ് ക്ലിനിക്കിനു തുടക്കമിട്ടു. അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ടിസ്റ്റ്‌സ് (അമ്മ) ജനറല്‍ സെക്രട്ടറി ഇടവേള ബാബു ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
കൈപ്പത്തിയുടെയും കൈയിന്റെയും പ്രശ്‌നങ്ങളെ ഏറ്റവും കുറഞ്ഞ സമയത്ത് കൃത്യമായി കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനാണ് ക്ലിനിക്ക് ലക്ഷ്യമിടുന്നത്. സെന്റര്‍ ഫോര്‍ ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ സര്‍ജറി വിഭാഗത്തിന് കീഴിലാണ് ഹാന്റ് സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നത്.
കുറഞ്ഞ സമയത്തില്‍ ഏറ്റവും കൂടുതല്‍ റോബോട്ടിക് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയ ചരിത്രമുള്ള ഹോസ്പിറ്റല്‍ ആണ് മേയ്ത്ര. കൂടാതെ കേരളത്തിലെ ഏറ്റവും കൂടുതല്‍ സ്‌പൈന്‍ സര്‍ജന്‍മാരും പ്രഗത്ഭരുമുള്ള വിഭാഗമാണ് ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ സര്‍ജറി വിഭാഗം.
ലോക ഹാന്റ് സര്‍ജറി ദിനത്തില്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പ്രത്യേകം ആദരിച്ചു. കൈയ്ക്കും കൈപ്പത്തിക്കും സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നൂതനമായ ചികിത്സകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അപകടത്തില്‍ നാലു കൈവിരലുകളും നഷ്ടപ്പെട്ട കോഴിക്കോട്ടുകാരനായ ആണ്‍കുട്ടിയുടെ ചികിത്സാവിജയത്തെ എല്ലാവരും പ്രശംസിച്ചു. മേയ്ത്രയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഗോപാലകൃഷ്ണന്‍ എം എല്‍, കണ്‍സല്‍ട്ടന്റ് ഡോ. ഫെബിന്‍ അഹമ്മദ്, സ്‌പെഷ്യലിസ്റ്റ് ഡോ. അമീഷ് രാഹി എന്നിവരടങ്ങുന്ന ഹാന്റ് സര്‍ജറി സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. കോഴിക്കോട്ടുകാരനായ ആണ്‍കുട്ടിയുടെ കൈപ്പത്തിയില്‍ അറ്റുപോയ മൂന്ന് വിരലുകളും തുന്നിച്ചേര്‍ക്കുകയും കാലിന്റെ പെരുവിരലെടുത്ത് അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളിലൂടെ കൈവിരലിന്റെ സ്ഥാനത്ത് തുന്നിച്ചേര്‍ക്കുകയും ചെയ്തതായിരുന്നു ഏറ്റവും ശ്രദ്ധേയമായത്.
സാധാരണ ഗതിയില്‍ അപകടങ്ങളില്‍ കൈപ്പത്തിക്കോ കൈവിരലുകള്‍ക്കോ ഗുരുതരമായി പരുക്കേല്‍ക്കുകയോ അറ്റുപോകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീടുള്ള ജീവിതം വൈകല്യം പേറി ജീവിക്കേണ്ടി വരികയാണ് പതിവ്. എന്നാല്‍ ഈ മേഖലയില്‍ വലിയ പ്രതീക്ഷയാണ് മേയ്ത്ര ഹോസ്പിറ്റലിലെ ഹാന്റ് ട്രോമ ആന്റ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം നല്‍കുന്നത്.
ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി താര സംഘടനയായ ‘അമ്മ’യുമായി ചേര്‍ന്ന് ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് വിഭാഗം ഒരുക്കുന്ന പദ്ധതിയനുസരിച്ച് ഹാന്റ് സര്‍ജറികള്‍ക്ക് ഈടാക്കി വരുന്ന പ്രൊഫഷണല്‍ ഫീ 2025 വരെ അമ്മ അംഗങ്ങളില്‍ നിന്ന് ഈടാക്കുകയില്ലെന്ന് സെന്റര്‍ ഫോര്‍ ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ ചെയര്‍ ഡോ. ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള ആതുരശുശ്രൂഷ സാധ്യമാക്കുന്നതിനുള്ള മേയ്ത്രയുടെ സന്നദ്ധതയാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. വിവിധ സാമൂഹ്യ പങ്കാളിത്തത്തോടെ കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സെന്റര്‍ ചെയര്‍ ഡോ. ജോര്‍ജ്ജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈനിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ഹാന്റ്, ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി. റിസ്റ്റ് റീകണ്‍സ്ട്രക്ഷന്‍, നെര്‍വ് റിപ്പെയേഴ്‌സ്, സങ്കീര്‍ണ്ണമായ ബ്രാക്യല്‍ പ്ലക്‌സസ് സര്‍ജറികള്‍ തുടങ്ങിയ അതിസൂക്ഷ്മ സര്‍ജറികളില്‍ പ്രാഗത്ഭ്യം നേടിയവരാണ് ഈ വിഭാഗത്തിലുള്ളത്. കൈ, കൈപ്പത്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണാവസ്ഥ നേരിടുന്ന രോഗികള്‍ക്ക് ദേശീയ തലത്തില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമാണിത്.