Sunday, December 22, 2024
HealthLatest

അന്താരാഷ്ട്ര യോഗ ദിനാചരണം


കോഴിക്കോട്:വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്റർ, പുഷ്പ ജംഗ്ഷൻ, കോഴിക്കോടും, മാതൃഭൂമി ഗൃഹലക്ഷ്മി വേദി കുതിരവട്ടം യൂണിറ്റും, സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ചു ആയുർയോഗ എന്ന പേരിൽ സൗജന്യ യോഗ പരിശീലനവും, അംഗന കൗമാര-സ്ത്രീ ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.

എസ്.കെ പൊറ്റെക്കാട്ട് കൾചറൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങ് കോർപറേഷൻ കൗൺസിലർ  ടി. രനീഷ് ഉദ്ഘാടനം ചെയ്തു.

വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്സ്. വിമൽ കുമാർ, ഫിസിഷ്യൻ ഡോ. അനുശ്രീ. ഇ എന്നിവർ ക്ലാസുകൾ നയിച്ചു.

സ്മിത ജയരാജ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്മിത സുജീഷ്, വിനീത പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply