കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണത്തിന്റെ ഭാഗമായി മലബാറിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നേതൃത്വം നൽകിയ മധുരവനം കൃഷ്ണ കുറുപ്പിന്റെ ഫോട്ടോ അനാഛാദനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്സിൽ എക്സി. അംഗം കെ ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ, സെക്രട്ടറി കെ. ശൈലേഷ്, വിനീത സജീവ്, ടി. റീജ, എൻ. പ്രേംജിത് എന്നിവർ പ്രസംഗിച്ചു.