അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിനു കീഴിലെ വിവിധ തസ്തികകളിലേക്ക് കരാര്‍/ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495- 2374990.
അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എൻജിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇ- ഡിസ്ട്രിക്ട് പദ്ധതിയില്‍ രണ്ട് എച്ച്.എസ്.ഇമാരുടെയും ഇ- ഓഫീസ് പദ്ധതിയില്‍ ഒരു എച്ച്.എസ്.ഇയുടെയും ഒഴിവാണുള്ളത്. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാരും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. കൊയിലാണ്ടി, വടകര താലൂക്കുകളിലെ താമസക്കാര്‍ക്ക് മുന്‍ഗണന.
ഇ- ഓഫീസ് പദ്ധതിയിലേക്കുള്ള എച്ച്.എസ്.ഇമാര്‍ക്ക് വേണ്ട യോഗ്യത: ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍)/ എം.സി.എ/ എംഎസ്.സി (കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്‌സ്), സിസ്റ്റം എൻജിനീയര്‍/ നെറ്റ് വര്‍ക് എൻജിനീയര്‍ തസ്തികയില്‍ ഏതെങ്കിലും ഇ- ഗവേണന്‍സ് പദ്ധതിയിലോ മറ്റേതെങ്കിലും ഗവ. പദ്ധതിയിലോ ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 35 നും മധ്യേ.
ഇ- ഡിസ്ട്രിക്ട് പദ്ധതിയില്‍ വരുന്ന എച്ച്.എസ്.ഇമാരുടെ യോഗ്യത: ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഹാര്‍ട്ട് വെയര്‍ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടര്‍ ടെക്‌നോളജി/ ഐ.ടി. ഐടി മേഖലയിലെ പ്രവര്‍ത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി 21 നും 27 നും മദ്ധ്യേ.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്‌ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് -2 എന്ന വിലാസത്തില്‍ ജൂലൈ 15 വൈകീട്ട് അഞ്ചിനകം ലഭിക്കുന്ന വിധത്തില്‍ അയക്കണം. കവറിന് പുറത്ത് എച്ച്.എസ്.ഇ തസ്തികയിലേക്കുളള അപേക്ഷ എന്നു പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍: 495 2964775, 2304775, 9495638111.
തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി നൽകുന്നു.
ക്ഷീര വികസന വകുപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ 20 സെന്റിനു മുകളിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്നതിന് സബ്‌സിഡി നൽകുന്നു. താത്പര്യമുള്ള കർഷകർക്ക് ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഫോൺ: 0495- 2371254.
എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം
എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
ഫോണ്‍: 0495- 2370176
ഹിന്ദി അധ്യാപക കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം
കേരള ഗവ. ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് 2022- 24 ബാച്ചിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി: 17നും 35നും മധ്യേ. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ്, പ്രായപരിധി എന്നിവയിൽ ഇളവ് ഉണ്ടായിരിക്കും. ജൂലൈ 20 നകം രജിസ്‌ട്രേഷന്‍ നടത്തണം. ഫോൺ: 04734296496, 8547126028.
പ്രവേശനം ആരംഭിച്ചു
ടൂറിസം മന്ത്രാലയത്തിനു കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദ – ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്കുള്ള 25% സീറ്റുകളിലേക്കാണ് അഡ്മിഷന്‍. പ്രവേശനത്തിന് പ്ലസ് ടു പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധം. പ്രായപരിധി: 25 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 28 വയസ്സ് വരെ അപേക്ഷിക്കാം. അപേക്ഷ ജൂലൈ 20 ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: 0495- 2385861, 8943573243, www.sihmkerala.com.
യു.ജി.സി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു
വടക്കഞ്ചേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു. ഓഫ് ലൈന്‍ ആന്‍ഡ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്നു. താത്പര്യുള്ളവര്‍ ജൂലൈ ഒന്നിനകം കോളേജ് ഓഫീസില്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോൺ: 9495069307, 8547005042, 0491255061.
ഐ.എച്ച്.ആര്‍.ഡി. ഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്‍.ഡി. 2022 മാര്‍ച്ചില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും www.ihrd.ac.in ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂലൈ 12 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 14 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ജൂലൈ 2022-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ജൂലൈ 25 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി 27 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.
‘സഹായഹസ്തം’: അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ ‘സഹായഹസ്തം’ പദ്ധതി പ്രകാരം 2022- 23 വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയില്‍ പത്ത് പേര്‍ക്കാണ് സഹായം അനുവദിക്കുക. വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെ. അപേക്ഷിക്കേണ്ട വിധം www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തിയതി: സെപ്റ്റംബര്‍ 30. ഫോണ്‍: 0495- 2370750.
വിദ്യാതീരം പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വിദ്യാതീരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേക്ക് ഫിഷറീസ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 14നകം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം. ഈ പദ്ധതി മുഖേന നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍: 0495- 2383780.
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിക്ക് കീഴിലെ 41 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒരു മുട്ടയ്ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ പ്രതിദിന വില പരമാവധി ആറ് രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട് അഞ്ച്. ഫോണ്‍: 0495- 2211525, 7736769633. ‘ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് പഞ്ചായത്തിനു കീഴിലെ 29 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒരു മുട്ടയ്ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പടെ പ്രതിദിന വില പരമാവധി ആറ് രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട് അഞ്ച്.
ഫോണ്‍: 0495- 2211525, 6282436854.
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന താമരശ്ശേരി പഞ്ചായത്തിനു കീഴിലെ 32 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട് അഞ്ച്. ഫോണ്‍: 0495- 2211525.
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന മടവൂര്‍ പഞ്ചായത്തിനു കീഴലെ 27 അങ്കണവാടികളിലേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട് അഞ്ച്. ഫോണ്‍: 0495- 2211525.