Sunday, November 3, 2024
Latest

ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം ആചരിച്ചു


ജില്ലാ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിന് സമീപം ഒരുക്കിയ എക്സിബിഷൻ, പ്രശ്നോത്തരി എന്നിവ ശ്രദ്ധേയമായി.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വകുപ്പ് നടത്തിയ വിവിധ സർവ്വേ, പഠന റിപ്പോർട്ടുകളുടെ വിശകലനമാണ് എക്സിബിഷനിൽ പ്രദർശിപ്പിച്ചത്. വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും ഡേറ്റാ ഉപയോക്താക്കൾക്ക് അവ എളുപ്പത്തിൽ ലഭ്യമാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഡേറ്റാ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് എന്നതാണ് ഈ വർഷത്തെ സ്റ്റാറ്റിസ്റ്റിക്സ് ദിന സന്ദേശം. ഇതിനെ അടിസ്ഥാനമാക്കിയുള്ള ചാർട്ടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. വകുപ്പിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, പ്രധാനമായും കാർഷിക സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കുന്ന വിധവും അവയുടെ പ്രദർശനവും, കൃഷിചെലവ്, കാർഷിക, സാമ്പത്തിക സെൻസസ്, വികേന്ദ്രീകൃതാസൂത്രണ സർവേ തുടങ്ങി നിരവധി ഗ്രാഫുകളും ചാർട്ടുകളും പ്രദർശിപ്പിച്ചു.
പൊതുജനങ്ങൾ, സർക്കാർ  ജീവനക്കാർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദർശനം സന്ദർശിച്ചു. രണ്ട് ഘട്ടങ്ങളിലായി പ്രദർശന ഡേറ്റകളുമായി ബന്ധപ്പെട്ട പ്രശ്നോത്തരി മത്സരത്തിൽ 160-ലേറെ ആളുകൾ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply